
പയ്യന്നൂർ :രാമന്തളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 64 മത് പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സി പി.ഷിജു അദ്ധ്യക്ഷത വഹിച്ചു. കലോത്സവമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പരിപാടികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരെയും വളണ്ടിയർമാരെയും രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ആദരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ടി.വി.സചിൻ കുമാർ സ്വാഗതവും കൺവീനർ സി.പി.സതി നന്ദിയും പറഞ്ഞു. വിനോദ് കൊക്കാനിശ്ശേരി രചിച്ച് സ്കൂളിലെ പൂർവവിദ്യാർത്ഥിയും സംഗീതജ്ഞനുമായ ജോൺസൺ പുഞ്ചക്കാട് സംഗീതം നൽകി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് കലോത്സവത്തിന് തുടക്കമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |