
തിരുവനന്തപുരം: കാർത്തിക്കിന് രണ്ട് വയസുള്ളപ്പോൾ വീടിന് സമീപത്തെ അറുപത് അടി താഴ്ചയുള്ള കിണറ്റിൽ കാൽ വഴുതി വീണു. നീന്തൽ അറിയില്ലെങ്കിലും ഒന്നും നോക്കാതെ എടുത്തുചാടിയ പിതാവ് പ്രദോഷ് വെള്ളത്തിൽ പൊങ്ങി കിടന്ന് കൈ കാൽ ഇട്ടടിക്കുന്ന മകനെ വാരിയെടുത്ത് കരകയറ്റുമ്പോൾ മനസിൽ ഒന്നുറപ്പിച്ചു; ഇവനെ നീന്തൽ പഠിപ്പിക്കണം.
പിരപ്പൻകോട് അക്വാട്ടിക് കോംപ്ളക്സിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തലിൽ രണ്ട് സ്വർണം നേടിയ താരമാണിന്ന് കാർത്തിക് എസ്.പ്രദോഷ്. പുന്നക്കര കോട്ടുക്കൽ ഗവ . ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി.
ചെറുപ്പത്തിൽ വീടിന് സമീപത്ത കുളങ്ങളിലാണ് നീന്തൽ പരിശീലനം തുടങ്ങിയത്. 100 മീറ്റർ ബാക് സ്ട്രോക്ക് , 400 മീറ്റർ വ്യക്തിഗത മെഡ്‌ലേ എന്നിവയിലാണ് സ്വർണമെഡലുകൾ. പ്രദോഷ് ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നു. മാതാവ് സ്വപ്ന വീട്ടമ്മയാണ്, സഹോദരി കാർത്തിക പാട്ടുകാരി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |