കൊച്ചി: ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിനിയമനം സംബന്ധിച്ച തന്ത്രി സമാജത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മാദ്ധ്യമങ്ങളും സമൂഹവും തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് ബ്രാഹ്മണസമുദായത്തെ ഒട്ടാകെ പ്രതിക്കൂട്ടിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അഖില കേരളാതന്ത്രിസമാജം ആരോപിച്ചു.
പാരമ്പര്യതന്ത്രിമാർ ജാതി താത്പര്യം മാത്രം മുൻനിറുത്തി നടത്തിയ നിയമയുദ്ധമാണെന്ന മുൻവിധിയോടെയാണ് ഈ വിഷയം ചർച്ചചെയ്യുന്നത്. 2023ൽ തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് പാർട്ട്ടൈം ശാന്തിനിയമനത്തിന് പാരമ്പര്യ, ദേവസ്വം തന്ത്രിമാരെ പൂർണമായും ഒഴിവാക്കി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം തന്ത്രവിദ്യാലയങ്ങൾക്ക് മാത്രമാക്കി നിജപ്പെടുത്തി. തന്ത്രിസമൂഹത്തിന് ഇക്കാലമത്രയും ഉണ്ടായിരുന്ന അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യംചെയ്യുക മാത്രമാണ് തന്ത്രിസമാജം ചെയ്തത്. ശാന്തിജോലിയിൽ നിയമനം നൽകാനുള്ള ദേവസ്വംബോർഡിന്റെ അധികാരത്തെ ഹർജിയിൽ എതിർത്തിട്ടില്ലെന്നും പ്രസ്താവനയിൽ തന്ത്രിസമാജം ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |