
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും
കൊല്ലം: സംസ്ഥാനത്ത് അറവ് അവശിഷ്ടങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ യൂണിറ്റുകളുടെ ശൃംഖല സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ മൃഗ സംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. രക്തം, ചർമ്മം, വയർ, കൊമ്പ്, കുളമ്പ്, ഗ്രന്ഥി സ്രാവങ്ങൾ, കുടൽ മാലകൾ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് നിർമ്മിക്കുക.
പ്രതിവർഷം 19,000 കോടി രൂപയുടെ ബിസിനസാണ് കേരളത്തിൽ മാംസോല്പാദന മേഖലയിൽ നടക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങളുടെ ഒരു ഭാഗം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ്. വലിയൊരുഭാഗം ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് പോകുന്നു. ഇവ കേരളത്തിൽ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്ന വ്യവസായം തുടങ്ങാൻ സംരംഭകരെ ക്ഷണിക്കും. അനുയോജ്യമായ സ്ഥലമില്ലാത്തവർക്ക് സർക്കാർ ഭൂമി നിശ്ചിത കാലത്തേക്ക് പാട്ടത്തിന് നൽകും.
എല്ലുപൊടി മുതൽ കരകൗശല ഉത്പന്നങ്ങൾ വരെ
മുംബയിലെ നരിമാൻ പോയിന്റ് അറവ് ഉപോല്പന്ന വ്യവസായ കേന്ദ്രം
കാളകളുടെ ആഗ്നേയ ഗ്രന്ഥിയിലെ ശ്രവം ഉപയോഗിച്ച് അലക്ക് പൗഡർ
കാലികളുടെ കൊമ്പ് ഉപയോഗിച്ച് ബട്ടൻ, ചീപ്പ് കരകൗശലവസ്തുക്കൾ
കുളമ്പ് ജെല്ലിൽ നിന്ന് സൂപ്പ്, സ്റ്റ്യൂ തുടങ്ങിയ ഉത്പന്നങ്ങൾ
ആടിന്റെ കുടൽമാല കൊണ്ട് ശസ്ത്രക്രിയ നൂലുകൾ
ഓമേസം എന്ന കാലികളുടെ വയറിന്റെ അറയിൽ നിന്ന് സൂപ്പ്
ചർമ്മം തുകൽ വ്യവസായത്തിലെ പ്രധാന ഘടകം
' ആദ്യഘട്ടത്തിൽ അറവ് അവശിഷ്ടങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് കൈമാറാൻ പാകത്തിലാക്കുന്ന റെൻഡറിംഗ് പ്ലാന്റുകൾ സജ്ജമാക്കും'
-ഡോ. ഡി. ഷൈൻകുമാർ
കൊല്ലം ജില്ലാ മൃഗ
സംരക്ഷണ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |