
എല്ലാ മേഖലകളിലും സംഘപരിവാർ അജൻഡ പടർന്നു കയറുകയാണ്.വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജൻഡയുടെ ഭാഗമാണ് പി.എം ശ്രീ പദ്ധതി. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും. നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്.പി.എം ശ്രീയിൽ ഒപ്പു വയ്ക്കുന്ന സംസ്ഥാനങ്ങൾ സംഘപരിവാർ അജൻഡ നടപ്പിലാക്കണം.അത് നാടിനെ ദുരിതത്തിലാക്കും.
-പി.പ്രസാദ് , മന്ത്രി
കേരളത്തിൽ
എൻ.ഇ.പി
നടപ്പാക്കില്ല
കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പായാലും ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കില്ല. പി.എം ശ്രീ പോലെയായിരുന്നു പി.എം ഉഷ പാഠ്യപദ്ധതിയും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയങ്ങൾക്കെതിരെയും ഗവർണറുടെ സമീപനങ്ങൾക്കെതിരെയും വലിയ പോരാട്ടങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കേന്ദ്രം പറയുന്നതല്ല കേരളത്തിൽ പഠിപ്പിക്കുന്നത്. കേരളത്തിൽ സവർക്കറുടെ ചരിത്രം പഠിപ്പിക്കാമെന്നത് കെ. സുരേന്ദ്രന്റെ മോഹം മാത്രമാണ്.
-ടി.എം. തോമസ് ഐസക്ക്
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം
മുഖ്യമന്ത്രി
ഡീൽ
വ്യക്തമാക്കണം
പി.എം ശ്രീ പദ്ധതിക്കു പിന്നിൽ എന്താണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടത് പത്താം തീയതി.പി.എം ശ്രീ ഒപ്പിട്ടത് പതിനാറാം തീയതി.ഡൽഹിയിൽ എന്ത് സംഭവിച്ചെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്.22ന് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ എതിർത്തപ്പോൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു.
-വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |