തിരുവനന്തപുരം: കരമന കരുമം എൽ.പി സ്‌കൂളിന് സമീപം യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് (28) മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജോയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ ആക്രമണമെന്നാണ് പ്രാഥമിക വിവരം. കരുമം സ്വദേശിയായ അജയന്റെ വീട്ടിൽ ഷിജോ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ മദ്യപിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ തർക്കത്തെ തുടർന്ന് മറ്റൊരു സുഹൃത്തായ മണക്കാട് സ്വദേശി അജീഷ് ഷിജോയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു തന്നെ ഷിജോ മരിച്ചു. കഴുത്തിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. പ്രതി അജീഷിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |