
കൊച്ചി: ഡോ. വി.എ. അരുൺകുമാർ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജ് പദവി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയതാണോയെന്ന് സ്വമേധയാ കേസെടുത്ത് പരിശോധിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവിലെ സ്റ്റേ ഹൈക്കോടതി ഡിവിഷൻബെഞ്ച് മൂന്നാഴ്ചത്തേക്ക് നീട്ടി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ എന്ന നിലയിൽ പരിഗണന കിട്ടിയോ എന്നതടക്കം ഡിവിഷൻബെഞ്ച് പരിശോധിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ അരുൺകുമാർ നൽകിയ അപ്പീലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്. വിശദീകരണത്തിന് എതിർകക്ഷികൾ സമയം തേടിയതിനെ തുടർന്ന് മൂന്നാഴ്ച കൂടി അനുവദിച്ച് സ്റ്റേ നീട്ടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |