
തിരുവനന്തപുരം. കേരളത്തിൽ എൻ.ഡി.എയുടെ വളർച്ച ഭയന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഇല്ലാത്ത ഭൂമി കുംഭകോണക്കേസുമായി ചിലർ രംഗത്തുവരുന്നതെന്നും ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്നും ആക്ഷേപിക്കാമെന്നും ആരും കരുതേണ്ടതില്ല. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് അദ്ദേഹം.
ബംഗളൂരുവിലെ ഭൂമിക്കേസ് വ്യാജമാണെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. കേരളത്തിൽ എൻ.ഡി.എ ശക്തിപ്രാപിക്കുന്നതിനെ ചെറുക്കാനുള്ള സിൻഡിക്കേറ്റിന്റെ തന്ത്രമാണ് കാലഹരണപ്പെട്ട ഈ ആരോപണം. ഇതുകൊണ്ടൊന്നും എൻ.ഡി.എയെ തളർത്താനാവില്ല. വയനാട്ടിലെ മരംമുറിക്കേസിലെ പ്രതികളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിൽ. പാവപ്പെട്ട കർഷകരെയും ആദിവാസികളെയും കബളിപ്പിച്ച് തോട്ടങ്ങൾ വെട്ടിവെളിപ്പിച്ചവരുടെ ആരോപണത്തിന് പുല്ലുവില കൊടുക്കുന്നുള്ളൂ. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് രാജീവ് ചന്ദ്രശേഖറെ ഭയപ്പെടുത്താനും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുമുള്ള നീക്കത്തെ എൻ.ഡി.എ ശക്തമായി നേരിടും. മെസിയെ കൊച്ചിയിൽ കൊണ്ടുവരുമെന്ന് അവകാശപ്പെട്ട് മലയാളികളെ പറ്റിച്ചതിനെക്കുറിച്ചും മരംകൊള്ളയെക്കുറിച്ചും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |