
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 22 വർഷം കഠിനതടവും ഒരു ലക്ഷത്തിപതിനൊന്നായിരം രൂപ പിഴയും ശിക്ഷ വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ. വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം ചിരത്തലയ്ക്കൽ കൊട്ടാരംവീട്ടിൽ ആർ.ഗോവിന്ദരാജു (21) ആണ് ശിക്ഷിക്കപ്പെട്ടത്. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ട്യൂഷന് പോയിടത്തും പലതവണ കുറ്റിക്കാട്ടിനുള്ളിൽ ഒളിഞ്ഞിരുന്നുമാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കാട്ടിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളെ അഴിക്കുന്നതിനായാണ് പെൺകുട്ടി കാട്ടിനുള്ളിൽ പോയിരുന്നത്. അവിടെ വച്ചാണ് ഒളിഞ്ഞിരുന്ന പ്രതി പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിച്ചിരുന്നത്. പുറത്തുപറഞ്ഞാൽ അമ്മയെയും തന്നെയും മൃഗങ്ങളെയുംകൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. മറ്റാരും ആശ്രയമില്ലാത്തതിനാൽ പേടിച്ച് വിവരം ആരോടും പറഞ്ഞിരുന്നില്ല.
അവസരം കിട്ടിയപ്പോൾ ചൈൽഡ് ലൈനിൽ ഹാജരായി വിവരമറിയിക്കുകയായിരുന്നു. ഓരോ തവണയും പ്രതി കുട്ടിയെ അടിച്ച് അവശയാക്കിയിരുന്നു.2017 മുതലാണ് കേസിനാസ്പദമായ സംഭവം.മൂന്ന് വർഷക്കാലം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കേസിൽ 25 സാക്ഷികൾ ഉള്ളതിൽ 22 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു.18 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. എയ്ഡ് പ്രോസിക്യൂഷൻ സുനിത സഹായിയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |