
കൊവിഡ് കാലത്താണ് പലരിലും സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ചത്. ഇതോടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ എണ്ണവും കൂടി. ഈ സമയത്ത് തന്നെയാണ് നടൻ കൃഷ്‌ണകുമാറും കുടുംബവും യൂട്യൂബിൽ സജീവമാകുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇവർക്ക് ധാരാളം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു.
ഇപ്പോഴും ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും പങ്കുവയ്‌ക്കുന്ന വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരുണ്ടാകാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയ്‌ക്ക് രണ്ട് വശമുണ്ട്. ഒരുപാടുപേർ പുകഴ്‌ത്തുമ്പോഴും മറ്റുചിലർ ഈ കുടുംബത്തിനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. കൃഷ്‌ണകുമാറിന്റെ മൂത്തമകൾ അഹാനയ്‌ക്കും രണ്ടാമത്തെ മകൾ ദിയയ്‌ക്കുമെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. ഇപ്പോഴിതാ വീണ്ടും ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
പഠനകാലത്ത് അഹാനയും ദിയയും സഹപാഠികളെ മാനസികമായി വളരെയധികം ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ആരോപണം. സ്‌കൂൾ പഠനകാലത്ത് തന്നെ കണ്ടാൽ രണ്ട് പെറ്റത് പോലെയുണ്ടെന്ന് പറഞ്ഞ് അഹാന കളിയാക്കുമായിരുന്നുവെന്നും ഇതുണ്ടാക്കിയ മാനസിക സമ്മർദം കാരണം ചികിത്സിക്കേണ്ടിവന്നുവെന്നും ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. അതുപോലെ ദിയ കോളേജ് കാലത്ത് ബസിൽ വച്ച് അപമാനിച്ച് സംസാരിച്ചുവെന്നും റാഗ് ചെയ്‌തുവെന്നും കുറച്ച് പെൺകുട്ടികൾ പറഞ്ഞിരുന്നു. ഈ കുടുംബത്തിന് പണവും പ്രശസ്‌തിയും ഉണ്ട്. പക്ഷേ മലയാളികളിൽ നിന്ന് ബഹുമാനം ലഭിക്കില്ല. ഒരാളും സിനിമാരംഗത്ത് ശോഭിച്ചിട്ടില്ല. ഇതെല്ലാം കർമഫലമാണെന്ന് കരുതാമെന്നാണ് മറ്റൊരു പെൺകുട്ടിയുടെ പ്രതികരണം.
ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് 2020ൽ പുറത്തുവന്ന ശബ്‌ദരേഖകളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഇവരുടെ യഥാർത്ഥ സ്വഭാവം അറിയാത്തവരാണ് പുതിയ ആരാധകരെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. അഹാനയെ ഇന്ന് നന്മയുടെ നിറകുടമെന്ന് പറയുന്നവർക്ക് പഴയ കാര്യങ്ങൾ അറിയില്ലെന്നും ഒരാൾ കമന്റിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |