SignIn
Kerala Kaumudi Online
Tuesday, 28 October 2025 6.11 PM IST

സ്വർണത്തിന്റെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം, ലോകത്തെ അമ്പരപ്പിച്ച് ബാബ വാംഗ

Increase Font Size Decrease Font Size Print Page
baba-vanga

ലോകമെമ്പാടുമുള്ളവർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് സ്വർണത്തോടുള്ള താത്പര്യം ഏറെയാണ്. സമൃദ്ധിയുടെയും സുരക്ഷയുടെയും പ്രതീകമാണ് സ്വർണം. എന്നാൽ സമീപകാലത്തെ തകര്‍പ്പന്‍ കുതിപ്പുകള്‍ക്കുശേഷം സ്വർണ വിലയിൽ പല മാറ്റങ്ങളും സംഭവിക്കുകയാണ്. സ്വര്‍ണത്തിന്റെ ഭാവിയെന്തായിരിക്കുമെന്ന ആശങ്കയിലാണ് ലോകം ഇപ്പോൾ.

ചില ആഗോള പ്രതിസന്ധികളാണ് സ്വർണ വില കുതിച്ചുയരുന്നതിന് പിന്നിലെ കാരണമെന്നാണ് വിദഗ്ദർ ചൂണ്ടികാണിക്കുന്നത്. വ്യാപാര സംഘർഷം, പണപ്പെരുപ്പം, ആഗോള സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ഭയം എന്നിവ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് അടുപ്പിക്കുന്ന കാരണങ്ങൾ. താരിഫുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ, കറൻസിയിലെ ചാഞ്ചാട്ടം, ആഗോള വളർച്ച മന്ദഗതിയിലാക്കൽ എന്നിവയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് വിലയേറിയ ലോഹത്തിനുള്ള ആവശ്യകത വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

കാലങ്ങൾക്ക് മുന്നേ സ്വർണത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ബൾഗേരിയൻ ജ്യോതിഷിയായ ബാബ വാംഗ. കൃത്യതയാര്‍ന്ന പ്രവചനങ്ങള്‍ കൊണ്ട് എന്നും ലോകത്തെ അമ്പരപ്പിച്ച ജ്യോതിഷിയാണ് അവർ. 2026ൽ സാമ്പത്തിക തകർച്ചയുണ്ടാകുമെന്ന് പല വിദഗ്ദരും പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ വാംഗ ഇക്കാര്യം പ്രവചിച്ചിരുന്നു. പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളെ തടസപ്പെടുത്തുന്ന ഒരു ബാങ്കിംഗ് അല്ലെങ്കില്‍ ലിക്വിഡിറ്റി പ്രതിസന്ധിയുണ്ടാകും. 2026-ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയോ അല്ലെങ്കിൽ 'പണക്ഷാമമോ' ഉണ്ടാകുമെന്നാണ് ബാബ വാംഗയുടെ പ്രവചനം. പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തെ ഇത് സാരമായി ബാധിക്കും. ഇത് സ്വർണ വിലയിൽ 25 മുതൽ 40 ശതമാനം വരെ വർദ്ധനവിന് കാരണമാകും. ഈ പ്രവചനം യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ സ്വർണ വില 10 ഗ്രാമിന് 1.62 ലക്ഷം മുതൽ 1.82 ലക്ഷം രൂപവരെയാകും.

വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31നാണ് ബാബ വാംഗയുടെ ജനനം. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷം അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചെന്നാണ് കരുതപ്പെടുന്നത്. വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.

TAGS: BABA VANGA, GOLDRATE, GOLD, PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.