
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ കുറ്ച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.
ആന്ധ്രയിലും തെക്കൻ ഒഡീഷയിലും കനത്ത മഴയ്ക്കും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതീതീവ്ര മഴയും കാറ്റും സൃഷ്ടിക്കുന്നതിനാൽ സർക്കാരുകൾ അടിയന്തര മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കാക്കിനാടയിൽ നിന്ന് ഏകദേശം 680 കിലോമീറ്റർ തെത്ത് - തെക്ക് കിഴക്കായും ഒഡിഷയിലെ ഗോപാൽപൂരിൽ നിന്ന് 850 കിലോമീറ്റർ തെക്കുമാറിയാണ് നിലവിൽ മോൻത സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കുറിനുള്ളിൽ ചുഴലി്ക്കാറ്റ് അതിതീവ്രമാകുമെന്നും മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ആന്ധ്രതീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റിനും ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാദ്ധ്യതയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ കടൽക്ഷോഭവും ഉണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |