
കാവിൻകെയർ പ്രൈവറ്റ് ലിമിറ്റഡും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് ഒരുക്കുന്ന 2026ലെ കാവിൻകെയർ എബിലിറ്റി അവാർഡുകൾക്കുള്ള നോമിനേഷനുകൾ ക്ഷണിച്ചു. 24-ാമത് അവാർഡുകൾക്കുള്ള നോമിനേഷനുകളാണ് ക്ഷണിച്ചത്. രാജ്യത്തെ ഭിന്നശേഷിക്കാരായ വ്യക്തിയുടെ അസാമാന്യ നേട്ടങ്ങളെ ആദരിക്കുന്ന ഈ അവാർഡ് 2003ലാണ് ആരംഭിച്ചത്. ഇതുവരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 101പേർക്ക് അവാർഡ് സമ്മാനിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളെ മറികടന്ന് കരുത്ത്, കഴിവ്, പ്രതിജ്ഞാ ബദ്ധത എന്നിവയിലൂടെ സമൂഹത്തിന്റെ മുൻവിധികൾക്ക് വെല്ലുവിളിയുയർത്തിയവരാണ ്അവാർഡിന് അർഹരായത്.
താഴെകൊടുത്തിരിക്കുന്ന വിഭാഗങ്ങളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു:
● CavinKare Ability Award for Eminence – സമൂഹത്തിൽ മാറ്റംസൃഷ്ടിച്ച ഒരു സംഘടനയുടെ സ്ഥാപകനായ ശാരീരിക പരിമിതിയുള്ള വ്യക്തിയെ ആദരിക്കുന്നു.
● CavinKare Ability Mastery Awards – ശാരീരിക പരിമിതിയുള്ള വ്യക്തികൾ സ്വന്തം മേഖലയിലെ മികവിനും നേട്ടങ്ങൾക്കും വേണ്ടിയാണ് ഈ പുരസ്‌കാരം നൽകുന്നത്.
The CavinKare Ability Award for Eminence വിജയികൾക്ക് 2 ലക്ഷം രൂപ, 'CavinKare Ability Mastery Awards വിജയികൾക്ക് ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ട്രോഫിയും നൽകും.
Rights of Persons with Disabilities Act, 2016 പ്രകാരം അംഗപരിമിതിയുള്ള പൗരന്മാർക്ക് നാമനിർദേശം സമർപ്പിക്കാം. വ്യക്തികൾക്ക് സ്വയം നാ മനിർദേശം നൽകാനോ മറ്റൊരാ ൾ മുഖേന നാമനിർദേശം നൽകാനോ കഴി യും. തിരഞ്ഞെടുപ്പ് പ്രക്രിയയി ൽ അപേ ക്ഷകളുടെ പരിശോ ധന, അഭിമുഖം , ഫീൽഡ് സന്ദർശനം, വിശിഷ്ടജൂറിയുടെ അന്തിമ വിലയിരുത്തൽ എന്നിവ ഉൾപ്പെടും .
നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളി, 7 നവംബർ 2025 ആണ്. നാമനിർദ്ദേശ ഫോംകളും വിശദമായ വിവരങ്ങളും ലഭ്യമാണ്: www.abilityfoundation.org അല്ലെങ്കിൽ www.cavinkare.com കൂടുതൽ സഹായത്തിനായി, ദയവായി ബന്ധപ്പെടുക: +91 98400 55848.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |