
വിഴിഞ്ഞം: ഇന്ത്യൻ അക്കാഡമി ഒഫ് ന്യൂറോ സയൻസസിന്റെ (ഐ.എ.എൻ) 43-ാമത് വാർഷിക സമ്മേളനം ഇന്ന് മുതൽ നവം. 1വരെ കോവളത്ത് നടക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർ.ജി.സി.ബി)യുടെ സഹകരണത്തോടെ കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിദഗ്ധരും പങ്കെടുക്കും.
നാഡീ സംബന്ധമായ രോഗങ്ങൾ,മസ്തിഷ്ക വൈകല്യങ്ങൾ എന്നിവയിലെ പുതിയ ഗവേഷണങ്ങൾ,സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽചർച്ചകൾ നടക്കും.ഫ്രാൻസിലെ പാരീസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.സ്റ്റെഫാനി ബൗലാക് ബ്രെയിൻ മൊസൈക്കിസം ഇൻ എപ്പിലെപ്സി ആൻഡ് കോർട്ടിക്കൽ മാൽഫോർമേഷൻസ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |