വണ്ടൂർ : പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി
വണ്ടൂർ കാരക്കാപറമ്പ് ഒരുമ ചാരിറ്റബിൾ ട്രസ്റ്റ്,
1,75,000 രൂപ ചെലവിൽ നിർമ്മിച്ച കിണർ നാടിന് സമർപ്പിച്ചു . വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. കെ.ടി. പാത്തുമ്മക്കുട്ടി സൗജന്യമായി സ്ഥലത്താണ് കിണർ നിർമ്മിക്കുന്നത്.
കെ.ടി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ , വാർഡ് മെമ്പർ വി. ജ്യോതി തുടങ്ങിയവർ സംബന്ധിച്ചു.
യോഗത്തിൽ മോഹനൻ ഇരുമ്പുഴി , പി. കുഞ്ഞാപ്പ മൗലവി , കെ.ടി. ഹൈദർ , എ. അഷ്റഫ് , പി. ഹസ്സൻ കുട്ടി, ടി. ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |