
തിരുവനന്തപുരം: സേനയിലേക്ക് പുതുതായി വരുന്നവർ സാങ്കേതിക രംഗത്തെ മാറ്റങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. സൈബർ ക്രൈം മുതൽ ക്രിപ്റ്റോ കറൻസി വരെയുള്ള മേഖലകളിൽ പൊലീസിന് ഇടപെടേണ്ടതുണ്ട്. അതിനനുസൃതമായി സേനാംഗങ്ങൾ നിരന്തരം അറിവ് പുതുക്കണം. തൃശൂർ പൊലീസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം സായുധ ബറ്റാലിയനിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 227 കോൺസ്റ്റബിൾമാരുടെയും പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 187 വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ഇന്നലെ നടന്നത്.
എം.ടെക്കുകാരും
അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ എം.ടെക്ക്, എം.എസ്‌സി, എം.എ, എം.കോം, എം.ബി.എക്കാരായ 28 പേരും ബിരുദം നേടിയ 146 പേരും ഡിപ്ലോമ, പ്ലസ്ടു യോഗ്യതയുള്ള 53 പേരുമാണുള്ളത്. പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ എം.ടെക്ക്, എം.എസ്.സി, എം.എ, എം.കോം, എം.ബി.എക്കാരായ 59 പേരും ബിരുദം നേടിയ 119 പേരും ഡിപ്ലോമ, പ്ലസ്ടു യോഗ്യതയുള്ള 9 പേരുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |