
തിരുവനന്തപുരം: രാത്രിയാത്ര ഒഴിവാക്കണമെന്നതടക്കം സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും സ്കൂൾ, കോളേജ് വിനോദ സഞ്ചാര യാത്രകൾ. രാത്രി 10നും പുലർച്ചെ അഞ്ചിനുമിടയിലുള്ള യാത്ര ഒഴിവാക്കണം, അനധികൃത ശബ്ദ, വെളിച്ച സംവിധാനങ്ങൾ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് കാറ്റിൽപറത്തുന്നത്. 2022 ഒക്ടോബറിൽ വടക്കാഞ്ചേരിയിൽ
സ്കൂൾ വിനോദയാത്ര സംഘത്തിൽപെട്ട അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും ഉൾപ്പെടെ 9 പേർ മരിച്ച വാഹനാപകടത്തെ തുടർന്നാണ് സർക്കാർ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
കുറച്ചുനാൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെട്ടെങ്കിലും പിന്നീട് ലംഘിച്ചുതുടങ്ങി. രാത്രി യാത്ര പാടില്ലെന്ന നിർദ്ദേശമാണ് വ്യാപകമായി ലംഘിക്കുന്നത്. രാത്രി താമസത്തിനുള്ള ചെലവ് ലാഭിക്കാൻ ഇത്തരത്തിൽ യാത്ര ക്രമീകരിക്കുകയാണ് സ്കൂളുകൾ.
പഠനയാത്ര പരമാവധി മൂന്നു ദിവസമായിരിക്കണമെന്ന നിർദ്ദേശവും കാറ്റിൽ പറത്തുന്നതായി ആക്ഷേപമുണ്ട്. രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങണമെന്നും സുരക്ഷിതവും നിലവാരമുള്ളതുമായ താമസ സൗകര്യമൊരുക്കണം എന്നതടക്കമാണ് നിർദ്ദേശങ്ങൾ.
അതിർത്തി പിന്നിട്ടാൽ
ശബ്ദവും വെളിച്ചവും
വിനോദ യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്. ഇത് പാലിക്കുന്നുണ്ടെങ്കിലും സംസ്ഥാന അതിർത്തി കഴിയുന്നതോടെ വിലക്കുള്ള ആഡംബര ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദ സംവിധാനങ്ങളുമൊക്കെ വീണ്ടും വാഹനങ്ങളിൽ ഇടംപിടിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |