
നിലപാടുകൾ തിരുത്തി കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും എസ്.ഐ.ആറിന്റെ ഭാഗമാകണം. വിനാശകരമായ രാഷ്ട്രീയമാണ് രാജ്യത്താകമാനവും ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്ദേശിക്കുന്നത്.ഇരട്ടവോട്ടുകളും കള്ളവോട്ടുകളുമായി തിരഞ്ഞെടുപ്പിനെ കാലാകാലങ്ങളായി അട്ടിമറിക്കുകയാണ് കേരളത്തിലെ മുന്നണികൾ.
-കെ.സുരേന്ദ്രൻ, ബി.ജെ.പി
മുൻ സംസ്ഥാന പ്രസിഡന്റ്
വിദ്യാഭ്യാസത്തിന്
അന്തരാഷ്ട്ര
നിലവാരം ഉറപ്പാക്കും
ആധുനിക കാലത്തിന് അനുയോജ്യമായ തരത്തിൽ വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലുമാണ് ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജെൻസി തലമുറ ജീവിക്കുന്ന എ.ഐ. ലോകത്തിന് അനുസരിച്ചുള്ള മാറ്റത്തിന് വിദ്യാഭ്യാസരംഗത്ത് നാന്ദി കുറിക്കുകയാണ് എൻ.ഇ.പി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ചെറുപ്രായത്തിൽ തന്നെ അഭിരുചി തിരിച്ചറിഞ്ഞ് പഠിക്കാൻ ഇതിലൂടെ സാധിക്കും.
-വി.മുരളീധരൻ
മുൻ കേന്ദ്രമന്ത്രി
സി.പി.ഐ
വകുപ്പിനെതിരെയുള്ള
സമരമാക്കുന്നു
കാർഷിക സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം അഡ്മിഷനെടുക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് 200 ശതമാനമാണ് വിവിധ കോഴ്സുകളിലായി വർദ്ധിപ്പിച്ചത്. ഈ വിഷയത്തിൽ നേരത്തെ എസ്.എഫ്.ഐ സമരത്തിലാണ്. സി.പി.ഐ വകുപ്പിനെതിരെയുള്ള സമരമായി ഇതിനെ ചിത്രീകരിക്കുകയാണ്. വർദ്ധനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയപ്പോൾ തന്നെ അമിതമായ ഈ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടതാണ്.
-എ.ശിവപ്രസാദ്, എസ്.എഫ്.ഐ
സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |