
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നലെ ഒ.പി ബഹിഷ്കരിച്ചു. പി.ജി വിദ്യാർത്ഥികൾ മാത്രമായിരുന്നു ഒ.പികളിലുണ്ടായിരുന്നത്. ഒ.പികളിലെ ക്യൂ നീണ്ടു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ
ജൂലായ് ഒന്നു മുതൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഒ.പി ബഹിഷ്കരിച്ചത്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിൽ കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നരാ ബീഗം നിർവഹിച്ചു. തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിൽ മെഷീനറീസ് ആൻഡ് എക്വിപ്‌മെന്റ്സ് സ്റ്റാൻഡേർഡൈസേഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള യോഗവും ഡോക്ടർമാർ ബഹിഷ്‌കരിച്ചു. അടുത്തമാസം അഞ്ച്,13,21, 29 തിയതികളിലും ഒ.പി ബഹിഷ്കരണം തുടരും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |