സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. ചിലത് മധുരമുള്ളതാണെങ്കിൽ മറ്റുചിലത് പേടിപ്പെടുത്തുന്നതായിരിക്കാം. ഉറക്കമെഴുന്നേറ്റുകഴിഞ്ഞാൽ എന്തായിരുന്നു ആ സ്വപ്നം എന്ന് ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. എന്നിരുന്നാലും പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാണ് പറയപ്പെടാറ്.
മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വപ്നം കാണുന്നവരും ഏറെയാണ്. ഇത്തരം സ്വപ്നങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. മറ്റൊരു ലോകത്തേക്ക് പോയവരെക്കുറിച്ച് സ്വപ്നം കാണുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
മരിച്ചവരെ സ്വപ്നം കാണുന്നതിന് പിന്നിൽ
പ്രിയപ്പെട്ടയാളുടെ മരണം നിങ്ങളുടെ ഉപബോധ മനസിൽ വളരെയേറെ ആഴത്തിൽ വിഷമമുണ്ടാക്കിയിട്ടുണ്ട്. ആ വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ ദീർഘകാല സ്വാധീനവും സാധിക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെയാകാം സ്വപ്നങ്ങളായി പരിണമിക്കുന്നത്.
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ, കുറ്റബോധം, ആഗ്രഹം, സ്‌നേഹം, ചിലപ്പോൾ പരിഹരിക്കപ്പെടാത്ത സംഘർഷം എന്നിവയെ വീണ്ടും ഇത്തരം സ്വപ്നങ്ങൾ ഓർമിപ്പിക്കുന്നു. ഉദാഹരണത്തിന്, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മരിച്ചുപോയ മാതാപിതാക്കളെയോ മറ്റോ സ്വപ്നം കാണുന്നുവെന്ന് കരുതുക. ഇത് ഈ സമയത്ത് നിങ്ങൾക്ക് മാർഗനിർദേശം ആവശ്യമാണെന്നാണ് അർത്ഥമാക്കുന്നത്.
മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇത്തരത്തിൽ മരിച്ചവരെ സ്വപ്നം കാണുന്നവരുണ്ട്. നിങ്ങൾക്ക് തലചായ്ക്കാൻ, ദുഃഖങ്ങൾ പറഞ്ഞ് ആശ്വാസം തേടാൻ ഒരാൾ ആവശ്യമാണ്. പ്രയാസങ്ങൾ നേരിടുമ്പോൾ മനസ് പ്രിയപ്പെട്ടവരിലേക്ക് എത്തുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹമോ പരിഗണനയോ ഒക്കെ ആഗ്രഹിക്കുന്ന സമയമായിരിക്കാം അത്. നിങ്ങൾ സ്‌നേഹിക്കുന്ന ഒരാൾ ഇപ്പോഴും നിങ്ങളുടെ ഉള്ളിൽ ജീവിക്കുന്നുവെന്ന് മനസ് പറയുന്നതായിരിക്കാം ഇത്.
ആത്മീയവീക്ഷണം
മനസിൽ ഇപ്പോഴും മരിച്ച വ്യക്തി ഉള്ളത് കൊണ്ട് മാത്രമല്ല ഇത്തരം സ്വപ്നങ്ങൾ കാണുന്നത്. മറിച്ച് ഇതൊക്കെ ആത്മീയമായ സന്ദർശനങ്ങൾ കൂടിയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഉറങ്ങുന്ന സമയത്ത് പരലോകവുമായുള്ള അതിർത്തി നേർത്തതായിരിക്കുമത്രേ. ഇത് നിങ്ങളുടെ സ്വപ്നങ്ങളിലൂടെ പരേതരായ ആത്മാക്കളെ ബന്ധിപ്പിക്കാൻ അനുവദിക്കുന്നുവെന്നാണ് കരുതുന്നത്.
സ്വപ്നത്തിൽ ആശ്വാസമോ, സമാധാനമോ, ഉന്മേഷമോ ആ വ്യക്തിയ്ക്ക് ഉണ്ടെന്ന് കരുതുക. അവരുടെ ആത്മാവ് സമാധാനത്തിലാണെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും നിങ്ങൾക്കും സമാധാനമായിരിക്കാനുള്ള ഒരു സൂചനയാണെന്നും പ്രതീകപ്പെടുത്താം. പൊതുവെ അത്തരം സ്വപ്നങ്ങൾ പലപ്പോഴും ചരമവാർഷികത്തിനോ എന്തെങ്കിലും പ്രത്യേക ദിവസത്തിനോ മുമ്പായിരിക്കാം കാണുക.
എന്നിരുന്നാലും, സ്വപ്നം വളരെ ദുഃഖകരമോ, മോശമോ ആയി തോന്നുന്നുവെങ്കിൽ മരിച്ചുപോയവർ നിങ്ങളെ വേട്ടയാടാൻ നോക്കുന്നുവെന്നല്ല അർത്ഥം. മറിച്ച് രോഗശാന്തിക്കുള്ള ഒരു ക്ഷണമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. മരിച്ചയാളുടെ സാന്നിദ്ധ്യം നിങ്ങളെ എല്ലാ കുറ്റബോധത്തിൽ നിന്നും മോചിപ്പിക്കാൻ സഹായിക്കുമത്രേ. ഹിന്ദുമതം മുതൽ അമേരിക്കൻ ആത്മീയത വരെയുള്ള പല സംസ്‌കാരങ്ങളിലും, സ്വപ്നങ്ങളെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ആശയവിനിമയത്തിനുള്ള പവിത്രമായ ചാനലുകളായി കണക്കാക്കുന്നു.
സ്വപ്നങ്ങളുടെ അർത്ഥം
ശാന്തമായി സംസാരിക്കുകയോ പുഞ്ചിരിക്കുകയോ ചെയ്യുക: മരിച്ചുപോയ ഒരാൾ നിങ്ങളോട് ശാന്തമായി സംസാരിക്കുന്നതും പുഞ്ചിരിക്കുന്നതുമാണ് സ്വപ്നം കാണുന്നതെങ്കിൽ അവർ നിങ്ങൾക്ക് സമാധാനം ഉറപ്പുനൽകുന്നുവെന്നാണത്രേ അർത്ഥമാക്കുന്നത്.
നിശബ്ദ സാന്നിദ്ധ്യം: മരിച്ചുപോയവർ സ്വപ്നത്തിൽ നിശബ്ദരായിട്ടാണ് ഉള്ളതെങ്കിൽ അവരുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ നിശബ്ദമായി നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കുക.
സംഘർഷം അല്ലെങ്കിൽ പിരിമുറുക്കം: പൂർത്തിയാകാത്ത വൈകാരിക കാര്യങ്ങളിലൂടെ നിങ്ങളുടെ മനസ് കടന്നുപോകുന്നുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |