
തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തെന്ന വാർത്തകൾക്ക് മറുപടി നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോള്‍ മന്ത്രിസഭാ യോഗം നടക്കുകയാണ്. തീരുമാനങ്ങള്‍ യോഗം കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും. വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. ഈ വിജയം എൽഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണ്'- ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഐയുടെ പ്രതിഷേധത്തെ തുടർന്നാണ് പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനമെടുത്തതെന്നാണ് വിവരം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. നേരത്തേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് സിപിഐ മന്ത്രിമാർ വിട്ടുനിന്നേക്കുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭായോഗത്തിന് മുൻപേ തന്നെ പിഎം ശ്രീ മരവിപ്പിക്കാനുള്ള നീക്കമുണ്ടായതോടെ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |