
തിരുവനന്തപുരം: പി. എം ശ്രീ വിഷയത്തിലെ ഭിന്നത തീർക്കാൻ മുഖ്യമന്ത്രി പിണറായിവിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആലപ്പുഴയിൽ നടത്തിയ ചർച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തിൽ സി.പി.ഐയുടെ മന്ത്രിമാർ നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന. എന്നാൽ, ഇക്കാര്യം പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറായില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടതു മുന്നണിയിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയിൽ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീർപ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.
ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പർ മുറിയിൽ വൈകിട്ട് 3.30 മുക്കാൽ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.പിന്മാറണമെന്ന നിലപാടിൽ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയിൽ ആലോചിക്കാതെ പദ്ധതിയിൽ ഒപ്പുവച്ചതിന്റെ അധാർമികതയും ചൂണ്ടിക്കാട്ടി.
പിന്നാലെ, സി.പി.ഐ മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, പി. പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയിൽ ആലോചിക്കാതെ തിടുക്കത്തിൽ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച തുടരവേ,
ബിനോയ് വിശ്വം വീണ്ടും എത്തിയെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല
ഇരുനിലപാടിൽ ഇരുവരും
1.ഇന്നലെ രാവിലെ ഒമ്പതിന് സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററിൽ ചേർന്ന് ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി എം.എ ബേബിയും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിൽ, പിന്നോട്ടു പോകേണ്ടതില്ലെന്നും സമ്മർദ്ദങ്ങൾക്കു വഴങ്ങേണ്ടതില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
2. സി.പി.ഐ സെക്രട്ടേറിയറ്റ് യോഗത്തിലും തുടർന്നു ചേർന്ന എക്സിക്യൂട്ടീവിലും നിലപാടിൽ അയവ് വരുത്തേണ്ടെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. മന്ത്രിമാർ രാജിവയ്ക്കണമെന്ന നിർദ്ദേശം വരെ ഉയർന്നു. അതിനിടെയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം ബിനോയിക്ക് ലഭിച്ചത്.
സംഭാഷണം?
മുഖ്യമന്ത്രി: ഫണ്ട് പ്രധാനമാണ്. എൻ.ഇ.പിയിൽ മെല്ലെപ്പോക്ക് ആവാം. പദ്ധതി ഉടൻ നടപ്പാക്കേണ്ടിവരില്ല. എൽ.ഡി.എഫിൽ ചർച്ച ചെയ്യാം.
ബിനോയ് വിശ്വം : ഫണ്ടിനെക്കാൾ പ്രധാനമാണ് നയം. നിലപാടിൽ നിന്ന് പിന്നോട്ടു പോകാനാവില്ല.
നിലപാട് മാറ്റണമെങ്കിൽ
നവം.4 വരെ കാക്കണം
#പരിഹാരം ഉണ്ടായില്ലെന്ന് തുറന്നുപറയുമ്പോഴും പാർട്ടി തീരുമാനം യഥാസമയം അറിയിക്കാമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. നാളത്തെ മന്ത്രി സഭായോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചാലും ഒത്തു തീർപ്പായാൽ തീരുമാനം മാറ്റാം.
# നിലപാടിൽ മാറ്റം വരുത്തണമെങ്കിൽ പാർട്ടി കൗൺസിലിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അങ്ങനെയൊരു ഉറപ്പ്
ബിനോയ് വിശ്വം നൽകിയിരുന്നു. നവം.
നാലിനാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്. അതിൽ മുഖ്യമന്ത്രിയുടെ മറുപടി അടക്കം വിശദീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |