
കൊച്ചി: കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിൽ എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കുന്ന ദ്വിദന അദാലത്തിന്റെ ആദ്യദിവസം 28പരാതികൾ പരിഹരിച്ചു. പുതിയ ഒരു പരാതി ഉൾപ്പെടെ ആകെ 90 പരാതികളാണ് പരിഗണിച്ചത്. 4 എണ്ണത്തിൽ റിപ്പോർട്ട് തേടി. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ.വി. രാജേഷ്, അഡ്വ.വി.എ. അമ്പിളി, കൗൺസിലർ ബി.പ്രമോദ് എന്നിവർ പരാതികൾ കേട്ടു. അദാലത്ത് ഇന്നും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |