
#നവം.4മുതൽ സന്ദർശനം
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പുതുക്കലിനായി നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 2.78കോടി വോട്ടർമാർക്കും എനുമറേഷൻ ഫോറം നൽകും. പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. ഒരുമാസത്തിന് ശേഷം ആവശ്യമെന്നു തോന്നിയാൽ രേഖകൾ വീട്ടിലെത്തി പരിശോധിക്കും. പ്രവാസികളാണെങ്കിൽ എനുമറേഷൻ ഫോറം ബന്ധുക്കൾ ആരെങ്കിലും ഒപ്പിട്ട് നൽകിയാൽ മതി.വീട് അടച്ചിട്ടിരിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ പിന്നീട് തീരുമാനിക്കും.എസ്.ഐ.ആർ.പൂർത്തിയായ ബീഹാർ സ്വദേശികൾ കേരളത്തിൽ താമസമുണ്ടെങ്കിൽ അവർ ബീഹാറിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടിവരും.
ഇവരെല്ലാം ഓരോതരത്തിലാണ് എസ്.ഐ.ആറുമായി സഹകരിക്കേണ്ടത്.
എസ്.ഐ.ആർ.പൂർത്തിയാക്കിയശേഷമുള്ള അന്തിമവോട്ടർപ്പട്ടികയുടെ പ്രസിദ്ധീകരണം ഫെബ്രുവരി 7നു നടക്കും.
പേരുചേർക്കൽ
മൂന്നു വിഭാഗമായി
വോട്ടർമാരെ 2002ൽ വോട്ട്ചെയ്തവർ, 2002ന് ശേഷം 2024വരെ വോട്ട് ചെയ്തവർ, ഇതുവരെ വോട്ടർപട്ടികയിൽ പേരില്ലാത്തവർ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട നടപടികളിലും വ്യത്യാസമുണ്ട്.
#2002ൽ വോട്ടുള്ളവർ
2002വോട്ടർപട്ടികയിൽ പേരുള്ളവർ എനുമറേഷൻഫോറം പൂരിപ്പിച്ച് നൽകിയാൽ മതി.ഇത് ഓൺലൈനിലും ചെയ്യാം. ഇവർ അപേക്ഷക്കൊപ്പം പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയും സമർപ്പക്കേണ്ടതില്ല.
#2002ൽ വോട്ടില്ലാത്തവരും
2024ൽ വോട്ടുള്ളവരും
എനുമറേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. 12രേഖകളിൽ ഏതെങ്കിലും ഒരെണ്ണം സമർപ്പിക്കണം.
2002ലെ വോട്ടർപട്ടികയിൽ സ്വന്തംപേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ ജനനതീയതിയുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
1)1987ജൂലായ് ഒന്നിന് മുമ്പ് ജനിച്ചവർ:സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
2)1987 ജൂലായ് ഒന്നിനും 2004ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ:സ്വന്തം ജനന തിയതിയും ജനനസ്ഥലവും തെളിയിക്കുന്നരേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
3)2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ:സ്വന്തം ജനനതിയതിയും ജനന സ്ഥലവും തെളിയിക്കുന്നരേഖകൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനനതിയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനനസമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്‌പോർട്ടിന്റെയും പകർപ്പ് നൽകണം.
#2025ലെ പട്ടികയിൽ പേരില്ലാത്തവർ
പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷയും അതോടൊപ്പം 12രേഖകളിൽ ഏതെങ്കിലും ഒരെണ്ണവും വോട്ടർപട്ടികയിൽ പേരുള്ള കുടുംബാംഗത്തിന്റെ റഫറൻസും നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |