
തിരുവനന്തപുരം : കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സ്‌പോൺസറെ പിന്തുണച്ച് മന്ത്രി എം.ബി.രാജേഷ്.
നമ്മുടെ നാട്ടിൽ നല്ല കാര്യം നടക്കാൻ പാടില്ലെന്നാണോ? അത് സർക്കാരിന് ചിലവ് വരുന്ന കാര്യം അല്ല. ഒരാൾ നല്ല കാര്യം ചെയ്യുമ്പോൾ വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന കർണാടകയിലെ ഭൂമി കുംഭകോണ ആരോപണത്തിൽ മറുപടി പറയേണ്ടത് അദ്ദേഹമാണ്.
കോൺഗ്രസ് - ബി.ജെ.പി അന്തർധാര അവർ വിശദീകരിക്കണം. എന്ത് നടപടിയാണ് കർണാടക സർക്കാർ എടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി .സതീശനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും പറയട്ടെ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും കർണാടക കോൺഗ്രസ് സർക്കാരുംഉത്തരം നൽകണം.
എസ്.ഐ.ആർ
സദുദ്ദേശ്യപരമല്ല
എസ്.ഐ.ആർ ഉടൻ നടപ്പാക്കണമെന്ന കേന്ദ്രനിർദ്ദേശം ദുരൂഹമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇലക്ഷൻ കമ്മിഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണിത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉടൻ നടപ്പാക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതുമാണ്. നിലവിലെ തീരുമാനം സദുദ്ദേശ്യപരമല്ല. എസ്.ഐ.ആറിനെതിരെ നിയമസഭ സംയുക്ത പ്രമേയം പാസാക്കിയതാണെന്നും എംബി രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |