കോവളം: എം.ഡി.എം.എ കടത്തിയ കേസിൽ പങ്കുള്ള മൂന്നുപേരെ കോവളം പൊലീസ് അറസ്റ്റു ചെയ്തു.പേയാട് ചെറുപാറ സ്വദേശികളും സഹോദരങ്ങളുമായ ജിജിൻ (30),കിരൺ (35),പേയാട് ചെറുപാറ ആശാ ഭവനിൽ അശ്വിൻ (21) എന്നിവരെയാണ് കോവളം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റു ചെയ്തത്.ഏതാനും നാളുകൾക്ക് മുൻപ് കോവളം ജംഗ്ഷനിൽ എം.ഡി.എം.എ കടത്തിയ ദമ്പതികളെ സിറ്റി ഡാൻസാഫ് സംഘം അറസ്റ്റു ചെയ്തിരുന്നു.ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |