
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ബി.എം.സി , സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ നടക്കാവിൽ തൃക്കരിപ്പൂർ ഗവ: പോളിടെക്നിക് മുതൽ മൃഗാശുപത്രി വരെ പൊതുമരാമത്ത് റോഡിന് ഇരു വശത്തുമായി ഒരുക്കിയ ഫലവൃക്ഷങ്ങളുടെ വ്യാപന പദ്ധതിയായ ഹരിതവീഥി പൂർത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 10ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അദ്ധ്യക്ഷത വഹിക്കും. ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ റോഡിന് ഇരുവശത്തുമായി വ്യത്യസ്ത പ്ലോട്ടുകൾ ആയാണ് വിവിധയിനം മാവുകൾ, പ്ലാവുകൾ, പേര, സപ്പോട്ട, പുളി, പുണാർ പുളി, നെല്ലി, ഞാവൽ, മാംഗോസ്റ്റീൻ എന്നിവ നട്ടത്. മുള വേലിയോടൊപ്പം ചെമ്പരത്തി, ചെക്കി, കോളാമ്പി തുടങ്ങിയവ കൊണ്ടുള്ള ജൈവ വേലിയും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |