
തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ ഗോൾഡൻവാലി നിധി കമ്പനി ഉടമ അറസ്റ്റിൽ. തൈക്കാട് ആശുപത്രിക്കു സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി സ്ഥാപന ഉടമ നേമം സ്റ്റുഡിയോ റോഡ് നക്ഷത്രയിൽ താരകൃഷ്ണൻ എന്ന എം.താരയെയാണ് (51) തമ്പാനൂർ പൊലീസ് സംഘം ബംഗളൂരു എയർപോർട്ടിൽ നിന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും തൈക്കാട് ശാഖ എം.ഡിയുമായ എറണാകുളം കടവന്ത്റ എ.ബി.എം ടവേഴ്സിൽ കെ.ടി.തോമസ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്,കാട്ടാക്കട,ആര്യനാട്,പട്ടം,തിരുമല എന്നിവിടങ്ങളിൽ ഗോൾഡ് ലോണായും എഫ്.ഡി അക്കൗണ്ടുകളായും 7 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതുകൂടാതെ 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നെന്നും ആരോപണമുണ്ട്. ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് ഡയറക്ടർമാരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടിവാങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരു എയർപോർട്ടിൽ നിന്ന് താരയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |