
തിരുവനന്തപുരം:ചെന്നൈ മേഖലയിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ നവംബർ 8 മുതൽ 15വരെ ഇതുവഴിയുള്ള ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു.കേരളത്തിൽ നിന്ന് തിരുവനന്തപുരം-സെക്കൻഡറാബാദ് ശബരി എക്സ്പ്രസ് 8,10,12,15തീയതികളിൽ 3.45മണിക്കൂറും നാഗർകോവിൽ-കച്ചേഗുഡ 8,15തീയതികളിൽ 3 മണിക്കൂറും കൊല്ലം-തിരുപ്പതി എക്സ്പ്രസ് 8,15തീയതികളിൽ 10മിനിറ്റും ഗോരഖ് പൂർ-തിരുവനന്തപുരം എക്സ്പ്രസ് 14,15തീയതികളിൽ 50മിനിറ്റും ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് 14ന് 10മിനിറ്റും ഷാലിമാർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 6ന് 50മിനിറ്റും വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |