
നാലരക്കൊല്ലം ജനങ്ങളെ കബളിപ്പിച്ച സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പെൻഷൻ ഉൾപ്പെടെ വർദ്ധിപ്പിച്ചത്. ഒരുലക്ഷം കോടി രൂപ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നൽകാനിരിക്കെ, വർദ്ധന പ്രഖ്യാപിച്ചത് ബാദ്ധ്യതകൾ അടുത്ത സർക്കാരിന്റെ തലയിലാക്കാനാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശിക ഉണ്ടായിരുന്നെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വെല്ലുവിളിക്കുന്നു.
-വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
പാവങ്ങളെ
ഓർത്തത്
നന്നായി
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവന്നപ്പോഴെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പാവങ്ങളേയും അവർക്ക് കൊടുക്കാതിരിക്കുന്ന ആനുകൂല്യങ്ങളേയും കുറിച്ച് ഓർത്തത് നന്നായി. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കഴിഞ്ഞ ഒൻപതര വർഷവും കൊടുക്കാതിരുന്നിട്ട് ഇപ്പോൾ നൽകുന്നതിന് പിന്നിൽ ജനങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടാനുള്ള താത്പര്യം മാത്രമാണ്.
-രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി
സംസ്ഥാന അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |