നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം എടച്ചേരി കമ്യൂണിറ്റി ഹാളിൽ നാദാപുരം ഡിവൈ.എസ്.പി എ കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി , ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, കെ.കെ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ദ്വര, സായൂജ്യം വയോജന സമിതി ഭാരവാഹികളായ ഏ.കെ.പിതാംബരൻ , പി.കെ.ദാമു , സുരേന്ദ്രൻ തൂണേരി എന്നിവർ പ്രസംഗിച്ചു. ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് വി.രാജലഷ്മിയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |