
ഇരിട്ടി:ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗിരിവർഗ നഗറുകളിൽ സംഘടിപ്പിക്കുന്ന 'ഗിരിപർവം' മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് നിർവഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നേത്രരോഗ, മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. ഹർഷം പദ്ധതി മെഡിക്കൽ ഓഫീസർ ഡോ. ശിൽപ രാജൻ ലഹരി ബോധവത്കരണ ക്ലാസെടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.സി ദീപ്തി പദ്ധതി വിശദീകരിച്ചു.ആറളം ഫാം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തംഗം മിനി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല കോ ഓർഡിനേറ്റർ ഡോ.ചെന്നകേശ്വർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ ഷൈജു, കുടുംബശ്രീ അസി. കോ ഓർഡിനേറ്റർ എൻ.പ്രിയ, ആറളം ട്രൈബൽ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി വി.നായർ, ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.സി മഹേഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |