
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുത്. നിർദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിലുണ്ട്.
അടുത്തിടെ ഒരു കേസ് പരിഗണിച്ചപ്പോൾ പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതും അത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്തു പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ സർക്കുലർ. ശബരിമല സ്വർണക്കൊള്ള കേസിലും അന്വേഷണ വിവരങ്ങൾ ചോരരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |