
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം വിപുലമായ പരിപാടികളോടെ കോൺഗ്രസ് ആചരിച്ചു. ഇന്ദിരാഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി. മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജന്മദിന അനുസ്മരണവും ഇതോടൊപ്പം നടന്നു.
കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ,എം.എം.ഹസൻ,കെ.മുരളീധരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ വി.എസ്.ശിവകുമാർ,ചെറിയാൻ ഫിലിപ്പ്,കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ പാലോട് രവി,എം.വിൻസന്റ് എം.എൽ.എ,ശരത്ചന്ദ്ര പ്രസാദ്,ജനറൽ സെക്രട്ടറിമാരായ എം.എ. വാഹിദ്, മണക്കാട് സുരേഷ്,കെ.എസ്.ഗോപകുമാർ,ആർ.ലക്ഷ്മി,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,ജി.എസ്.ബാബു,അഡ്വ.സുബോധൻ,അഡ്വ.കെ.മോഹൻകുമാർ,നാദിറ സുരേഷ്,കൈമനം പ്രഭാകരൻ, കൊറ്റാമം വിമൽകുമാർ,സി.ജയചന്ദ്രൻ,കമ്പറ നാരായണൻ,എൻ.എസ്.നുസൂർ,അഡ്വ.വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂരിൽ സ്റ്റേഡിയം കോർണർ നെഹ്റു സ്തൂപത്തിന് സമീപം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന,പദയാത്രകൾ, പൊതുയോഗങ്ങൾ,അനുസ്മരണ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |