
□സ്കൂളുകളിൽ സാവിയോ എച്ച്.എസ്.എസ് ദേവഗിരി
പാലക്കാട്: 57-ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം 60 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം മുന്നിൽ. 58 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനത്തും 52 പോയിന്റുമായി കൊല്ലം മൂന്നാം സ്ഥാനത്തുമുണ്ട്.
ഒമ്പത് എ ഗ്രേഡും ഒരു ബി ഗ്രേഡും രണ്ട് സി ഗ്രേഡുമാണ് ആദ്യദിനത്തിലെ മലപ്പുറത്തിന്റെ സാമ്പാദ്യം. ഏഴ് എ ഗ്രേഡും നാല് ബി ഗ്രേഡും നേടിയാണ് തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കൊല്ലത്തിന്റെ അക്കൗണ്ടിൽ ഏഴ് എ ഗ്രേഡും രണ്ടു വീതം ബി, സി ഗ്രേഡുകളുമുണ്ട്. ഇന്നലെ എൻ.സി.ഇ.ആർ.ടി സെമിനാർ, ക്വിസ് മത്സരം, ഗണിത ശാസ്ത്രമേളയിൽ എച്ച്.എസ്.ക്വിസ്, ഐ.ടി മേളയിൽ മലയാളം ടൈപ്പിംഗും രൂപകൽപ്പനയും ക്വിസ് മത്സരങ്ങളുമാണ് നടന്നത്.
സ്‌കൂളുകളിൽ കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് ദേവഗിരിയാണ് മുന്നിൽ. 15 പോയിന്റാണ് ആദ്യദിനത്തിലെ നേട്ടം. പാലക്കാട്ടെ ജി.എച്ച്.എസ്.എസ് കടമ്പൂരാണ് രണ്ടാം സ്ഥാനത്ത്, 11 പോയിന്റ്. 10 പോയിന്റുകൾ നേടിയ എട്ട് സ്‌കൂളുകൾ മൂന്നാം സ്ഥാനത്തുണ്ട്. ആലപ്പുഴ സി.ബി.എം.എച്ച്.എസ്.എസ് നൂറനാട്, ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ മലപ്പുറം, ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട് കൊല്ലം, എച്ച്.എസ് ചേന്ത്രപ്പിനി തൃശൂർ, എം.എ.എം.എച്ച്.എസ്.എസ് കൊരട്ടി, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂൾ ഇടുക്കി, ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് കൊല്ലം, സെന്റ് പോൾസ് എച്ച്.എസ് പട്ടാമ്പി എന്നിവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |