
കൊച്ചി: കേരളവിഷൻ സംഘടിപ്പിക്കുന്ന മെഗാ കേബിൾ ഫെസ്റ്റിന്റെ ഭാഗമായി ബ്രോഡ്കാസ്റ്റ് ലീഡേഴ്സ് ടോക്ക് സംഘടിപ്പിച്ചു. ഫ്ലവേഴ്‌സ് ടിവി, 24 ന്യൂസ് എം.ഡി ആർ. ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായി. ടൈംസ് നെറ്റ്‌വർക്ക് സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സുനിൽ ഗണപതി, കെ.സി.സി.എൽ എം.ഡി പി. പി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കേരളവിഷൻ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറിയെന്നത് സന്തോഷകരമായ കാര്യമാണെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു.
ഇന്റർനെറ്റ് നൽകുന്നതുകൊണ്ടുകൂടിയാണ് കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് നിലനിൽക്കാൻ കഴിയുന്നതെന്ന് പി.പി. സുരേഷ്‌കുമാർ പറഞ്ഞു. കെ.സി.സി.എൽ ചെയർമാൻ കെ. ഗോവിന്ദൻ അദ്ധ്യക്ഷനായി.
രാവിലെ നടന്ന സാങ്കേതിക സെമിനാറിൽ കേബിൾ ഓപ്പറേറ്റർമാർക്ക് സാങ്കേതിക വിജ്ഞാനം നൽകുന്ന സെഷനുകൾ നടന്നു. കെ.സി.സി.എൽ ഡയറക്ടർ വി.പി. ബിജു അദ്ധ്യക്ഷനായി. മനു മധുസൂദനൻ, വി.ജി. ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. ഫെസ്റ്റ് ഇന്ന് സമാപിക്കും,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |