
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 17 അംഗ കോർ കമ്മിറ്റിക്ക് ഹൈക്കമാന്റ് രൂപം നൽകി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കമ്മിറ്റിയുടെ കൺവീനർ.
കെ.പി.സി.സി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാവ്, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരും മുൻ മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ഷാനിമോൾ ഉസ്മാനുമാണ് അംഗങ്ങൾ. മുതിർന്ന നേതാവ് എ.കെ ആന്റണിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയെ ഹൈക്കമാന്റ് എത്രത്തോളം ഗൗരവത്തിൽ കാണുന്നുവെന്നതിന് തെളിവാണിത്. അഗസഖ്യ 39 ആക്കി ഉയർത്തിയ രാഷ്ട്രീയകാര്യ സമിതിയുടെ പ്രാധാന്യവും ഇതോടെ കുറയും. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക, നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ദൗത്യങ്ങൾ.കമ്മിറ്റി ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സംഘനാപര വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം.
കോർ കമ്മിറ്റി
അംഗങ്ങൾ
സണ്ണി ജോസഫ്, വി.ഡി.സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫിപറമ്പിൽ, ഷാനിമോൾ ഉസ്മാൻ.
:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |