തിരുവനന്തപുരം: ശബരിമല തീർത്ഥാടനം പ്രമാണിച്ച് 10 ജില്ലകളിലെ 82 റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി,കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒൻപത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി രൂപ അനുവദിച്ചു.
ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32. 42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെ തുക വകയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |