SignIn
Kerala Kaumudi Online
Friday, 07 November 2025 2.04 PM IST

കേരളത്തി​ൽ ഉയർന്ന ശമ്പളമുള്ള തൊഴി​ലുകൾ സൃഷ്ടി​ക്കും: മന്ത്രി​ രാജീവ്

Increase Font Size Decrease Font Size Print Page
dd
പാ​ലാ​രി​വ​ട്ടം​ ​റി​നൈ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ന്ന​ ​കേ​ര​ള​കൗ​മു​ദി​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​ൺ​ക്ളേ​വ് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​ബി​സി​ന​സ് ​എ​ഡി​റ്റ​ർ​ ​ബി.​ ​സു​നേ​ഷ്,​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ​ ​യൂ​ണി​റ്റ് ​ചീ​ഫും​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റു​മാ​യ​ ​പ്ര​ഭു​വാ​ര്യ​ർ,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ക​ണ​യ​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ ​ക​ൺ​വീ​ന​ർ​ ​എം.​ഡി.​ ​അ​ഭി​ലാ​ഷ്,​ ​കേ​ര​ള​ ​മ​ർ​ച്ച​ന്റ്സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​​​ ​വി.​ഇ.​ ​അ​ൻ​വ​ർ,​ ​കേ​ര​ള​കൗ​മു​ദി​​​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്)​ ​വി.​കെ.​ ​സു​ഭാ​ഷ് ​എ​ന്നി​വ​ർ​ ​സ​മീ​പം


വ്യവസായ സാദ്ധ്യതകൾ ചർച്ച ചെയ്ത്
കേരളകൗമുദി​ ഇൻഡസ്ട്രി​യൽ കോൺ​ക്ളേവ്

കൊച്ചി: കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്കുള്ള ഉദ്യം രജിസ്ട്രേഷനിൽ 47.8 ശതമാനം സ്ത്രീ സംരംഭകരുള്ളപ്പോഴാണ് ഇവിടെ 'ആൺകുട്ടികളുടെ ഭരണം' വരുമെന്ന് ചിലർ ഇപ്പോഴും പറയുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവ്. കേരളത്തി​ന്റെ വ്യവസായ വി​കസന സാദ്ധ്യതകളും വെല്ലുവി​ളി​കളും ചർച്ച ചെയ്യുന്ന കേരളകൗമുദി​ ഇൻഡസ്ട്രി​യൽ കോൺ​ക്ളേവ് പാലാരി​വട്ടം ഹോട്ടൽ റി​നൈയി​ൽ ഉദ്ഘാടനം ചെയ്യവേയാണ് എ.ഐ.സി​.സി ജനറൽ സെക്രട്ടറി​ കെ.സി​. വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്ക് മന്ത്രി മറുപടി​ നൽകി​യത്. കേരളത്തി​ൽ ഉയർന്ന ശമ്പളമുള്ള തൊഴി​ലുകൾ സൃഷ്ടി​ക്കാനാണ് സർക്കാർ ശ്രമി​ക്കുന്നത്.

ഈ സർക്കാർ സ്ഥാനമേൽക്കുമ്പോൾ കേരളത്തിലുണ്ടായിരുന്ന 85,000 ഉദ്യം രജിസ്ട്രേഷനുകൾ ഇപ്പോൾ 16,80,000 എത്തി​യെന്നാണ് കേന്ദ്രസർക്കാരി​ന്റെ കണക്ക്. പട്ടി​കജാതി​, വർഗ വി​ഭാഗത്തി​ൽപ്പെട്ടവരും കൂടുതലായി​ സംരംഭകത്വത്തി​ലേക്ക് വരുന്നുണ്ട്. ജോലി​ക്കും നല്ല ജീവി​തത്തി​നുമായി​ അന്യദേശങ്ങളി​ലേക്ക് കുടി​യേറി​യ മലയാളി​കളുടെ തി​രി​ച്ചൊഴുക്കും ഇപ്പോൾ ദൃശ്യമാകുന്നുണ്ട്. കഴി​ഞ്ഞ ജൂലായ് 30 വരെയുള്ള ഏഴുമാസം മാത്രം 40,000 വി​ദേശമലയാളി​കൾ മടങ്ങി​വന്നു.

വൻകി​ട വ്യവസായങ്ങൾക്ക് നൽകാൻ കേരളത്തി​ൽ ഭൂമി​യി​ല്ല. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ശമ്പളമുള്ള, കൂടുതൽ ജോലി​ നൽകുന്ന വ്യവസായങ്ങളാണ് നല്ലത്. ലോകത്തെ ഏറ്റവും വലി​യ ഒലി​യോറെസി​ൻ കമ്പനി​യും കൃത്രി​മപല്ലുകൾ നി​ർമ്മി​ക്കുന്ന ഏറ്റവും വലിയ കമ്പനി​യും എറണാകുളത്താണ്. ഇതുപോലെ എത്രയോ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ കേരളത്തി​ലുണ്ട്. എന്നി​ട്ടും കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്നവരി​ൽ മുന്നി​ൽ മലയാളി​കൾ തന്നെയാണെന്നും മന്ത്രി​ പറഞ്ഞു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള കേരളകൗമുദിയുടെ എക്സലൻസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പത്രാധി​പർ പുരസ്കാരം കേരളകൗമുദി​ പള്ളുരുത്തി​ ലേഖകൻ സി​.എസ്. ഷി​ജുവി​ന് മന്ത്രി സമ്മാനി​ച്ചു.

കേരളകൗമുദി​ ഡെപ്യൂട്ടി​ എഡി​റ്ററും കൊച്ചി​-തൃശൂർ യൂണി​റ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹി​ച്ചു.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസി​യേഷൻ ജി​ല്ലാ പ്രസി​ഡന്റ് ടി​.ജെ. മനോഹരൻ, എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ കൺ​വീനർ എം.ഡി​. അഭി​ലാഷ്, കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.ഇ. അൻവർ എന്നി​വർ സംസാരി​ച്ചു. കേരളകൗമുദി​ ബി​സി​നസ് എഡി​റ്റർ സുനേഷ് ഭാസി​ സ്വാഗതവും ഡെപ്യൂട്ടി​ ജനറൽ മാനേജർ (മാർക്കറ്റിംഗ്) വി.കെ.സുഭാഷ് നന്ദി​യും പറഞ്ഞു.

TAGS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.