മലപ്പുറം: ജനുവരി ആദ്യ വാരം അരീക്കോട് ജനകീയ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നടത്താൻ അരീക്കോട് ടൗൺ ഫുട്‌ബാൾ ടീം ജനറൽ ബോഡി യോഗം തീരുമാനിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എസ്. എഫ്.എ അംഗീകാരമുള്ള മികച്ച ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. കാഞ്ഞിരാല അബ്ദുൽകരീം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി അബുട്ടി, പി. അബ്ദുൾ ഹമീദ് , കെ.വി. സൈനുൽ ആബിദ് , സുഹൂദ് , എം.പി ഇസ്മായിൽ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം നാലകത്ത് സ്വാഗതവും കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |