കാലടി: യു.ഡി.എഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുംചെയ്തെന്ന കേസിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടൻ എന്നിവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലെത്തി തെളിവുകൾ ശേഖരിച്ചു. ആക്ഷേപിക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളുടെ മൊഴിയെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്തി. 27ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത ഹരിതകർമ്മ സേന മീറ്റിംഗാണ് വിവാദമായത്. സംഭവത്തെത്തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങൾ പൊലീസിനും മന്ത്രിക്കും പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |