
വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പട്ടികജാതി - ജനറൽ വിഭാഗങ്ങൾക്കായി 208 കട്ടിലുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1100 കട്ടിലുകൾ വിതരണം ചെയ്തു. ശാസ്തക്കുളം എസ്.എൻ.ഡി.പി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സോജി ജോർജ്, പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദുരാജു, എൻ.സഞ്ജയൻ, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി ഇ.വി അജയകുമാർ, സി.കെ സുചിത്ര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |