
പത്തനംതിട്ട : വിമുക്തഭടന്മാരുടെ മക്കൾക്ക് സൈനിക ക്ഷേമവകുപ്പ് നൽകുന്ന 2025-26 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/ സർവകലാശാലകൾ നടത്തുന്ന റഗുലർ കോഴ്‌സുകൾക്ക് മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കൂ. പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് വേണം. കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയാകണം. https://serviceonline.gov.in/kerala വെബ്‌സൈറ്റിലൂടെ ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ : 0468 2961104.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |