പട്ടാമ്പി: നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിനു കീഴിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടാമ്പി അസി. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ കുട്ടികളുമായി സംവദിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ.ഹരിദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.പ്രദീപ്, സ്‌കൗട്ട് വളണ്ടിയർമാരായ മുഹമ്മദ് നിഹാൽ, ബി.നവനീത് കൃഷ്ണ എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ പി.മുഹമ്മദ് മുസ്തഫ സ്വാഗതവും സ്കൗട്ട് വളണ്ടിയർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |