കൊല്ലം: കൊല്ലം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. കൊല്ലം കോർപ്പറേഷനെതിരെ അഴിമതിയും നിഷ്‌ക്രിയത്വവും ആരോപിച്ച് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ യു.ഡി.എഫ് നടത്തിയ കുറ്റപത്ര സമർപ്പണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷനെതിരെ യു.ഡി.എഫിന്റെ കുറ്റപത്രം മാത്രമല്ല, ജനങ്ങളുടെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്. 30 വർഷത്തെ ഇടത് ഭരണത്തിന് 2025ൽ അന്ത്യം കുറിക്കും. അഴിമതിയും നിഷ്‌ക്രിയത്വവും മുഖമുദ്ര ആക്കിയ ഇടതു ഭരണത്തിൽ നിന്നു ജനങ്ങളെ മോചിപ്പിക്കാൻ യു.ഡി.എഫ് തയ്യാറായെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.എ. അസീസ്, വി.എസ് ശിവകുമാർ, പി. രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, നൗഷാദ് യുനുസ്, എ. ഷാനവാസ്ഖാൻ, എ.കെ. ഹഫീസ്, പി. ജർമ്മിയാസ്, സൂരജ് രവി, രാജശേഖരൻ പിള്ള, പ്രകാശ് മൈനാഗപ്പള്ളി, ടി.സി. വിജയൻ, ഗോപകുമാർ, ഈച്ചംവീട്ടിൽ നയാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |