
തൃശൂർ: കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കി സെപ്തംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ ബാങ്കോക്കിൽ നടന്ന ഏഷ്യ പസഫിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘത്തിൽ അംഗമായിരുന്ന മരത്താക്കര സ്വദേശിനി ദേവിക ദിനേശിനെ മന്ത്രി കെ.രാജൻ ആദരിച്ചു. വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നെറ്റ് വർക്ക് ഓൺ എത്തിക്‌സ് ആന്റ് ക്ലൈമറ്റ് ചേഞ്ച് എന്ന സർക്കാരിതര സംഘടനയെ പ്രതിനിധീകരിച്ചാണ് ദേവിക ഉൾപ്പെട്ട അഞ്ചംഗ ഇന്ത്യൻ സംഘം ഉച്ചകോടിയിൽ പങ്കെടുത്തത്. സംഘത്തിലെ ഏക മലയാളിയായിരുന്നു ദേവിക. കേരള വിഷൻ കേബിൾ ടി.വി ഓപ്പറേറ്ററായ അച്ഛൻ പൊന്നേൻപാലൻ വീട്ടിൽ ദിനേശ് കുമാറും അമ്മ ബിനി ദിനേശും എല്ലാ പിന്തുണയുമായി ദേവികയ്‌ക്കൊപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |