പാലാ: മഹാത്മാഗാന്ധി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ പുതിയ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് തുടങ്ങി. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർപേഴ്സൺ തോമസ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് റീജിയണൽ പ്രോഗ്രാം കൺവീനർ രാഹുൽ.ആർ സന്ദേശം നൽകി. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ സാബു തോമസ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോസ് ചീരാംകുഴി, പി.ടി.എ പ്രസിഡന്റ് രാജേഷ് ബി, ഹെഡ്മിസ്ട്രസ് ശ്രീകല ബി, എസ്.എം.സി ചെയർമാൻ ശിവദാസ് ജി,, ഗൗരി സന്തോഷ്, പ്രിൻസിപ്പാൾ. ജയകുമാരി വി.ആർ, പ്രോഗ്രാം ഓഫീസർ ജിഷ ടി ജോർജ്, അനിൽകുമാർ പി.ബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |