
ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു ഓസ്ട്രലിയൻ യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യക്കാരിയായ കാമുകിയുടെ മുന്നിൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളെക്കുെറിച്ചാണ് യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും സംഭവം ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു.
ഒരു വിദേശി മറ്റൊരു വിദേശിയുമായി ഡേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന പാഠങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒന്ന്- പുസ്തകം താഴെയിട്ടാൽ അത് കണ്ണിൽ തൊട്ട് വയ്ക്കാതെ തിരിച്ചു വയ്ക്കരുത്. രണ്ട്- പാങ്കാളിയുടെ മാതാപിതാക്കളെ പേര് ചൊല്ലി വിളിക്കരുത്. അങ്കിളെന്നോ ആന്റിയെന്നോ തുടങ്ങിയ വിളികളാണ് നിർബന്ധം. മൂന്ന്- ഇടത് കൈകൊണ്ട് ഭക്ഷണം കഴിക്കരുത്. നാല്- ഒരു പരിപാടിക്കും കൃത്യസമയത്ത് എത്തരുത്. അഞ്ച്- ഹിന്ദി പഠിക്കാനല്ലാതെ ഫോൺ തൊടാനെ പാടില്ല.
ഈ കാര്യങ്ങളെല്ലാം നല്ല തകർപ്പൻ ഹിന്ദിയിലാണ് യുവാവ് പറയുന്നത്. ഇത്തരത്തിൽ യുവാവ് വളരെ സിമ്പിൾ ആയി ഹിന്ദി സംസാരിക്കുന്നതാണ് ഒട്ടേറെ പേരെ അമ്പരപ്പിച്ചത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള യുവാവിന്റെ രസകരമായ കണ്ടെത്തലുകൾക്ക് ചിരി അടക്കാനാകാത്ത പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. നിങ്ങളുടെ ഹിന്ദി എത്ര മനോഹരം. വാക്കുകളും ഉച്ചാരണവും കിറു കൃത്യം. ഒരാൾ കമന്റിൽ കുറിച്ചു.
' ബ്രോ നിങ്ങൾ ഡോക്ടറോ എഞ്ചിനീയറോ ആണോ അങ്ങനെ ആണെങ്കിൽ ഇന്ത്യൻ രക്ഷിതാക്കൾ നിങ്ങൾക്ക് അതിന് ബോണസ് മാർക്ക് തരും'. മറ്റൊരാൾ കമന്റു ചെയ്തു. സാംസ്കാരിക വ്യത്യാസങ്ങളെ നർമ്മബോധത്തോടെ അവതരിപ്പിച്ച ഓസ്ട്രേലിയൻ യുാവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |