
ആന്റണി വർഗീസ് - കീർത്തി സുരേഷ്
ചിത്രത്തിൽ സംഭാഷണ രചയിതാവായി മനു മഞ്ജിത്ത്
ആന്റണി വർഗീസും - കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് തോട്ടം എന്നു പേരിട്ടു. ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഋഷി ശിവകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ആണ്. സംവിധായകൻ ഋഷി ശിവകുമാറും ഗാനരചയിതാവ് മനു മഞ്ജിത്തും ചേർന്നാണ് സംഭാഷണം.ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങി അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് സംഘട്ടന സംവിധാനം . അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ഈണവും പശ്ചാത്തല സംഗീതവും.രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ജോർജ് സി. വില്യംസ് ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റർ ചമൻ ചാക്കോ . പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്, വസ്ത്രാലങ്കാരം : പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ, ശബ്ദ ലേഖനം - എം. ആർ. രാജാകൃഷ്ണൻ, ഗാനരചന- മനു മഞ്ജിത്ത്, ഐക്കി ബെറി,പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ മോനു പഴേടത്ത്, എ .വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ . വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |