
അരൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമ്മാണമായി ബന്ധപ്പെട്ടിട്ടുണ്ടായ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായുള്ള സമയക്രമം പാലിക്കാതെ ദേശീയപാതയിൽ സർവീസ് നടത്തിയ പത്തോളം ഹെവി വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നോട്ടീസ് ലംഘിച്ച് പകൽ സമയത്ത് ഓടിച്ച ഹെവി വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പിന്നീട് പിഴ ചുമത്തി വിട്ടയച്ചു. ദീർഘ ദൂര ചരക്ക് ലോറികൾക്ക് രാത്രി സമയത്താണ് ഓടിക്കാൻ അനുവാദമുള്ളത്. എന്നാൽ നിയമം ലംഘിച്ച് പകൽ സമയങ്ങളിൽ വാഹനങ്ങൾ ഓടിച്ചതിനെ തുടർന്ന് അരൂർ മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
തിരക്ക് കുറക്കുന്നതിനായി എറണാകുളത്തു നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്കു ദിശമാറ്റം നൽകേണ്ട സാഹചര്യം പൊലീസ് നേരിട്ടു. കുമ്പളം ടോൾപ്ലാസയിൽ വച്ച് പൊലീസ് വലിയ വാഹനങ്ങളെ തടഞ്ഞ് മാറ്റിയിടുകയും. ദിശ മാറ്റി തിരിച്ച് വിടുകയു ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചില ഡ്രൈവർമാർ വഴിതിരിച്ച പള്ളൂരുത്തി വഴി അരൂരിലൂടെ കടന്ന് പോകാൻ ശ്രമിച്ചതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി.
സംഭവത്തിൽ അരൂർ പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർമാർ നിശ്ചിത സമയക്രമം അവഗണിച്ചിരുന്നതായി കണ്ടെത്തി. ഏറെ നേരത്തെ തന്നെ സമയക്രമം സംബന്ധിച്ച നോട്ടീസ് എല്ലാ കമ്പനികൾക്കും നൽകിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പിടിച്ചെടുത്ത വാഹനങ്ങളിൽ സമുദ്രോൽപന്നങ്ങൾ, എയർപോർട്ടിലേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ കയറ്റിയ അന്യസംസ്ഥാന ലോറികളും ഉൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |